വ്യാഴം, മെയ്‌ 16, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > നാണ്യവിളകള്‍ > പരുത്തി

പരുത്തി(ഗോസ്സിപിയം sp.)

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ കാലവസ്ഥ നിലനില്‍ക്കുന്നതും സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ളതും 500-750 മി. മീറ്റര്‍ മഴ ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ പരുത്തി കൃഷി ചെയ്യാം. വളര്‍ച്ചയുടെ ഏതു ഘട്ടത്തിലായാലും കൂടുതല്‍ മഴ പരുത്തിയ്ക്ക് ദോഷം ചെയ്യും. വിവിധതരം മണ്ണില്‍ വളരുമെങ്കിലും ആഴമുള്ളതും ഫലപുഷ്ടിയുള്ളതുമായ മണ്ണാണ് ഇതിന്‍റെ കൃഷിക്ക് യോജിച്ചത്‌.

ശീതകാല വിള : ഓഗസ്റ്റ്‌ - സെപ്റ്റംബര്‍
വേനല്‍ക്കാല വിള : ഫെബ്രുവരി – മാര്‍ച്ച്

പരുത്തി ഇനങ്ങള്‍

ഇനം നടീല്‍ അകലം (സെ.മീ.) ദൈര്‍ഘ്യം (ദിവസം) കൃഷിക്കാലം
MCU 5 / MCU 5 VT 75 x 45 175 ജലസേചിത കൃഷി (ഓഗസ്റ്റ് –സെപ്റ്റംബര്‍)
TCHB 213 (സങ്കരം) 120 x 60 190 ജലസേചിത കൃഷി (ഓഗസ്റ്റ് –സെപ്റ്റംബര്‍)
സവിത (സങ്കരം) 90 x 60 165 ജലസേചിത കൃഷി (ഓഗസ്റ്റ് –സെപ്റ്റംബര്‍)
LRA 5166 60 x 30 150 മഴയെ ആശ്രയിച്ചുള്ള കൃഷി (ഓഗസ്റ്റ് –സെപ്റ്റംബര്‍)

മുകളിലേക്ക്

വിത്തും വിതയും

കൃഷിരീതി ഇനം തൊണ്ടില്ലാത്തത്(Delinted seed)(kg) തൊണ്ടുള്ളത്(Fuzzy seed)(kg)
ജലസേചിത കൃഷി MCU 5 / MCU 5 VT 5.0 8.0
TCHB 213 (സങ്കരം) 2.5 -
സവിത (സങ്കരം) 3-4 -
മഴയെ ആശ്രയിച്ചുള്ള കൃഷി LRA 5166 8-10 10-12

നിലം മൂന്നുനാലു തവണ ഉഴുതത്തിനു ശേഷം ചാലുകളും വരമ്പുകളും ഉണ്ടാക്കി ചാലുകളുടെ വശത്തായി വിത്തിടണം. കളകളെ നിയന്ത്രിക്കുന്നതിന് ജലസേചനത്തിനു മുമ്പായി ഹെക്ടറൊന്നിന് 2.5 ലിറ്റര്‍ എന്ന തോതില്‍ ബസാലിന്‍ പ്രയോഗിക്കണം.

[കുറിപ്പ്‌: വിതയ്‌ക്കുന്നതിനുമുമ്പ് വിത്ത്‌ കാര്‍ബെണ്ടാസിം 50 WP(രണ്ടുഗ്രാം/കി/ഗ്രാം വിത്ത്‌) അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ്മ വിറിഡേ – ടാല്‍ക്ക് മിശ്രിതവുമായി (നാലുഗ്രാം/കിലോഗ്രാം വിത്ത്‌) ഉപചരിക്കണം/കൂട്ടിക്കലര്‍ത്തണം.]

മുകളിലേക്ക്

ഇടവിളകൃഷി

വളപ്രയോഗം

മഴയെ ആശ്രയിച്ചുള്ള കൃഷിയില്‍ ഹെക്ടറോന്നിന് 12.5 ടണ്‍ എന്ന തോതിലും ജലസേചിതകൃഷിയില്‍ 25 ടണ്‍ എന്ന തോതിലും കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. N:P2O5:K2O വളങ്ങള്‍ ഓരോ മൂലകവും ഹെക്ടറൊന്നിന് 35 കി.ഗ്രാം എന്ന തോതില്‍ ലഭിക്കത്തക്ക വിധം അടിവളമായി നല്‍കണം. വിതച്ച് 45 ദിവസത്തിനുശേഷം ഹെക്ടറൊന്നിനു 35 കി. ഗ്രാം എന്ന തോതില്‍ പാക്യജനകം ലഭിക്കത്തക്കവിധം മേല്‍ വളവും ചേര്‍ക്കേണ്ടതാണ്.

കൃഷിപ്പണികള്‍

ചെടികള്‍ 15-20 സെ.മീ. ഉയരമായി കഴിയുമ്പോള്‍ ഒരു ചുവട്ടില്‍ രണ്ടു തൈകള്‍ വീതം നിര്‍ത്തി ബാക്കിയുള്ളവ കളയാം. സങ്കരയിനങ്ങളാണെങ്കില്‍ ഒരെണ്ണം നിര്‍ത്തി ബാക്കിയുള്ളവ നീക്കം ചെയ്യാം. സമയാസമയങ്ങളില്‍ കളകള്‍ നീക്കം ചെയ്യുന്നത് വിളയുടെ വളര്‍ച്ചയെ സഹായിക്കും.

ജലസേചനം

ജലസേചനം ലഭ്യമായ പ്രദേശങ്ങളില്‍ രണ്ടു ദിവസം കൂടുമ്പോള്‍ നനയ്ക്കാം. പൂവിടുമ്പോള്‍ മതിയായ വെള്ളം നല്‍കിയാല്‍ നല്ല വിളവും നാരിന് നല്ല ഗുണവും ഉണ്ടായിരിക്കും.

മുകളിലേക്ക്

സസ്യ സംരക്ഷണം

തുള്ളല്‍, മുഞ്ഞ, ഇലപ്പേനുകള്‍ എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെ ഇമിഡാ ക്ലോപ്രിഡ് (100 മി.ലി./ഹെക്ടര്‍) വിതച്ച് 20 ഉം 40 ഉം ദിവസം കഴിഞ്ഞ് തളിക്കുക. വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ (3 ലിറ്റര്‍/ഹെക്ടര്‍) അല്ലെങ്കില്‍ ഫോസലോണ്‍ (2.5-3.0 ലിറ്റര്‍/ഹെക്ടര്‍) തളിക്കുന്നത് ഫലപ്രദമാണ്. കായ്‌ തുരപ്പന്‍ പുഴുവിനെ (boll worm) നിയന്ത്രിക്കുന്നതിന് ക്വിനാല്‍ഫോസ്, ക്ലോര്‍പൈറിഫോസ് ഇവയിലൊന്ന് വിതച്ച് 55 ദിവസം ആകുന്നതോടെ, 15 ദിവസം ഇടവിട്ടോ, കീടത്തിന്‍റെ നിലനില്‍പ്പിനനുസരിച്ച് കൂടുതല്‍ തവണയോ തളിക്കേണ്ടി വരും. ഒരു ഹെക്ടറില്‍ തളിക്കുന്നതിന് 2 മുതല്‍ 5 ലിറ്റര്‍ വരെ കീടനാശിനി വേണ്ടി വരും.

ബാക്ടീരിയല്‍ ബൈറ്റ് രോഗത്തിനെതിരായി സ്ട്രെപ്റ്റോസൈക്ലിനും (ഹെക്ടറിന് 50 ഗ്രാം) കോപ്പര്‍ ഓക്സി ക്ലോറൈഡും (ഹെക്ടറിന് 1.5 കി.ഗ്രാം) കൂട്ടിച്ചേര്‍ത്ത് തളിക്കുക. ആള്‍ട്ടര്‍നേറിയ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഹെക്ടറിന് 1.5 കി.ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് തളിച്ചാല്‍ മതിയാകും.

വിളവെടുപ്പ്‌

വിതച്ച് 100-120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പൊട്ടാന്‍ തുടങ്ങുന്നതോടെ വിളവെടുക്കാം.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല